KeralaLatest NewsNewsBusiness

കേരള സവാരി: ചിങ്ങം ഒന്നിന് കന്നി യാത്ര ആരംഭിക്കും

കേരള സവാരിയുടെ ഭാഗമായി 500 ഓട്ടോറിക്ഷകളാണ് നിരത്തിൽ ഇറങ്ങുന്നത്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ചിങ്ങം ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. ‘കേരള സവാരി’ എന്ന പേര് നൽകിയിട്ടുള്ള ഈ ടാക്സി സർവീസ് നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് യാഥാർത്ഥ്യമാകുന്നത്. ആദ്യ ഘട്ടത്തിൽ കേരള സവാരിയുടെ സേവനങ്ങൾ തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ലഭ്യമാകുക. പിന്നീട്, മറ്റ് ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.

നിലവിൽ, കേരള സവാരിയുടെ ഭാഗമായി 500 ഓട്ടോറിക്ഷകളാണ് നിരത്തിൽ ഇറങ്ങുന്നത്. അംഗീകൃത നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. കൂടാതെ, സംസ്ഥാനത്തെ ഓട്ടോ- ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് കേരള സവാരി വഴി നടപ്പാക്കുക.

Also Read: ബിഎസ്എൻഎൽ: കോടികളുടെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്രം

മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ നിരക്കിനൊപ്പം 25 ശതമാനത്തോളം സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. അതേസമയം, കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ- ടാക്സി നിരക്കിനൊപ്പം എട്ടു ശതമാനം മാത്രമാണ് സർവീസ് ചാർജ് ഈടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button