ബംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതികളെന്ന് കരുതുന്ന 21 പേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി, തന്റെ കടയുടെ മുൻപിലിട്ടാണ് ബൈക്കിലെത്തിയ കൊലപാതകികൾ പ്രവീണിനെ വെട്ടിക്കൊന്നത്.
പിടിയിലായ 21 പേരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരാണ്. ചിലർ എസ്ഡിപിഐയിലും പ്രവർത്തിക്കുന്നുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അധികാരികൾ വ്യക്തമാക്കി. പ്രവീണിന്റെ കൊലപാതകത്തോടനുബന്ധിച്ച് തന്റെ സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനായി പദ്ധതിയിട്ടിരുന്ന പരിപാടികളെല്ലാം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റദ്ദാക്കി.
Also read: യുഎഇ ഗോൾഡൻ വിസ ഇൻഷുറൻസ് പദ്ധതികൾ പ്രഖ്യാപിച്ചു: പ്രീമിയം പാക്കേജുകൾ 2,393 ദിർഹംസ് മുതൽ
‘പ്രവീണിന്റെ കൊലപാതകം ഞങ്ങളുടെ ഹൃദയത്തിൽ അടക്കാനാവാത്ത കോപം സൃഷ്ടിക്കുന്നുണ്ട്. ബജ്റംഗ്ദൾ പ്രവർത്തകനായ ഹർഷന്റെ കൊലപാതകം നടന്ന് മാസങ്ങൾക്കുള്ളിലാണ് പ്രവീണും കൊല്ലപ്പെട്ടിരിക്കുന്നത്’, ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
Post Your Comments