അബുദാബി: യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണകൂടം നൽകുന്ന ഗോൾഡൻ വിസ ഉപയോക്താക്കൾക്കുള്ള സമഗ്ര മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടു.
നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഈ പാക്കേജുകൾ പ്രഖ്യാപിച്ചത്.
2,393 ദിർഹം മുതലങ്ങോട്ട് മുകളിലേയ്ക്കുള്ള പ്രീമിയം ഇൻഷുറൻസ് പാക്കേജുകളാണ് ഇൻഷുറൻസ് കമ്പനി വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഗോൾഡൻ വിസ ഉപയോക്താക്കൾ യുഎഇയുടെ അകത്താണെങ്കിലും പുറത്താണെങ്കിലും ക്ലെയിം ചെയ്യാൻ സാധിക്കുന്നവയാണ് ഇവ എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രാദേശികവും അന്താരാഷ്ട്രവുമായ പലതരം പദ്ധതികൾ ജനങ്ങൾക്കായി പുറത്തിറക്കിയിട്ടുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമദ് അബ്ദുള്ള അൽ മെഹ്യാസ് ഖലീജ് ടൈംസിനു നൽകിയ ഇന്റർവ്യൂവിൽ വെളിപ്പെടുത്തി.
Also read: പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി തിരുത്താൻ ഭീഷണി: അടുത്ത അനുയായിയുടെ ഭാര്യ
ഗോൾഡൻ വിസ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഇൻഷുറൻസ് പോളിസികളുടെ ആവശ്യം ഉദിച്ചുയർന്നത്. ഇന്ത്യയിൽ നിന്നും നിരവധി വിശിഷ്ട വ്യക്തികൾക്ക് ഈയടുത്ത കാലയളവിൽ യുഎഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു.
Post Your Comments