CinemaMollywoodLatest NewsKeralaEntertainment

ഇ.കെ.നായനാരുടെ പത്നി കെ.പി ശാരദ ടീച്ചറുമായി സൗഹൃദം പങ്കിട്ട് സുരേഷ് ഗോപി

ഇത് സുരേഷ് ഗോപിയുടെ സമയമാണ്. സിനിമകൾ കൊണ്ടും, ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പുതിയ ചിത്രം ചർച്ചയാകുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി കെ.പി ശാരദ ടീച്ചറുമൊത്തുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ഇ.കെ നായനാരുടെ വീട് സന്ദർശിച്ചത്. കല്യാശ്ശേരിയിലെ ശാരദാസിൽ അദ്ദേഹം സന്ദർശനം നടത്തി, കെ.പി ശാരദ ടീച്ചറുമായുള്ള സൗഹൃദം പുതുക്കി. ശേഷം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തി.

അതേസമയം, പാപ്പൻ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് സുരേഷ് ഗോപി. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിൽ മകൻ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നു. കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കിയ ചിത്രം ജൂലൈ 29 ന് തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button