Latest NewsCricketNewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെഎല്‍ രാഹുൽ പുറത്ത്

മുംബൈ: ഈ മാസം 29ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര കെഎല്‍ രാഹുലിന് നഷ്ടമായേക്കും. കൊവിഡ് ബാധിതനായിരുന്ന രാഹുലിന്റെ ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാവുക. താരത്തോട് ഒരാഴ്ച്ച വിശ്രമമെടുക്കാന്‍ ഇന്ത്യയുടെ മെഡിക്കല്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാഹുലിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ഏകദിന ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണോട് ടീമിനൊപ്പം തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അവസാന രണ്ട് ടി20 മത്സരങ്ങളില്‍ രാഹുലിന് കളിക്കാനാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നു. ഈ മാസം 29നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.

Read Also:- പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ ഇതാ!

ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. ഇതിനിടെയായിരുന്നു താരത്തിന് കൊവിഡ് ബാധിച്ചത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍ പുറത്തായശേഷം രാഹുല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button