
തമിഴ്‌നാട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്‌യും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്‍ മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. നെല്ലായ് റോയല്‍ കിങ്‌സും ട്രിച്ചി വാരിയേഴ്‌സും തമ്മില്‍ നടന്ന കളിക്കിടെ ബൗണ്ടറി ലൈനിനിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുരളി വിജയ്ക്ക് നേരെ ദിനേശിന്റെ ആരാധകർ നടത്തിയ ജയ് വിളി ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘ഡി.കെ, ഡി.കെ’ എന്ന് ആരാധകർ ജയ് വിളിക്കാൻ തുടങ്ങി. ‘നീ അവന്റെ ഭാര്യയെ തട്ടിയെടുക്കുമല്ലേ’ എന്നും ചോദിക്കുന്നവർ ഉണ്ട്. എന്നാല്‍, നിസ്സഹയാതോടെ കൈകൂപ്പിയാണ് മുരളി വിജയ് പ്രതികരിച്ചത്. ആരാധകരുടെ പരിഹാസത്തിന് ആദ്യം കൈയ്യടിച്ച് മുരളി വിജയ്, പിന്നീട് കൈകൂപ്പുന്നതും വീഡിയോയിൽ കാണാം.
ദിനേശ് കാർത്തിക്കിന്റെ ആദ്യ ഭാര്യ നികിത വഞ്ജരയെ ആണ് മുരളി വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും അടുപ്പം അറിഞ്ഞ് കാർത്തിക് നികിതയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പിന്നീട് നികിതയും മുരളിയും വിവാഹിതരായി. കാർത്തിക് ഇന്ത്യൻ സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലിനെ രണ്ടാമത് വിവാഹം കഴിച്ചു. ഈ സംഭവം വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. കുറച്ച് മുമ്പും സോഷ്യല്‍ മീഡിയില്‍ വിഷയം സജീവ ചര്‍ച്ചയായിരുന്നു.
#TNPL2022 DK DK DK ……
Murali Vijay reaction pic.twitter.com/wK8ZJ84351
— Muthu (@muthu_offl) July 7, 2022
Post Your Comments