Latest NewsKeralaNews

ആളെക്കൂട്ടാൻ ബിരിയാണി!! വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയി: പരാതി

ഇടത് അനുഭവികളായ ചില അധ്യാപകർ ഇതിനു കൂട്ട് നിന്നെന്നും യൂത്ത് കോൺഗ്രസ്

പാലക്കാട്: സമരത്തിന് ആളെക്കൂട്ടാൻ എസ്എഫ്ഐയുടെ ബിരിയാണി തന്ത്രം. സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും സ്കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകർ ഇതിനു കൂട്ട് നിന്നെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

read also: കറണ്ട് ബിൽ വന്നത് 3,419 കോടി!: ബിൽ കണ്ട് ഞെട്ടി വീട്ടമ്മ, കുഴഞ്ഞുവീണ് വൃദ്ധൻ

എസ്എഫ്ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ള മാർച്ചിലേയ്ക്ക് ആയിരുന്നു കുട്ടികളെ കൊണ്ടുപോയത്. ഈ മാർച്ച് മാസത്തിലാണ് കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ട് പോയത്. മാർച്ച് ഉദ്ഘാടനം ചെയ്തത് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ്.

എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button