ഭോപ്പാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളേജിലെ ചില സീനിയർ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
ഇൻഡോറിലെ എം.ജി.എം മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഭവത്തിൽ, ഇരകളായ ജൂനിയർ വിദ്യാർത്ഥിനികൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിലും റാഗിംഗ് വിരുദ്ധ ഹെൽപ്പ്ലൈനിലും നൽകിയ പരാതിയെതുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സീനിയർ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഫ്ലാറ്റുകളിൽ, തലയണയുമായും ബാച്ച്‌മേറ്റുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തങ്ങളെ നിർബന്ധിച്ചതായി ജൂനിയർ വിദ്യാർത്ഥിനികൾ പരാതിയിൽ പറഞ്ഞു. തുടർന്ന്, യു.ജി.സി കോളേജുമായി ബന്ധപ്പെട്ടു.യു.ജി.സി നിർദ്ദേശപ്രകാരം കോളേജ് അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കെപ്റ്റ് മെസേജ് ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്, പുതിയ മാറ്റങ്ങൾ ഇങ്ങനെ
കോളേജിൽ പരാതി നൽകിയെങ്കിലും, ചില അധ്യാപകർ റാഗിംഗിനെ നിരുത്സാഹപ്പെടുത്താൻ ഒന്നും ചെയ്തില്ലെന്നും അതിനെ പിന്തുണച്ചുവെന്നും യു.ജി.സിക്ക് നൽകിയ പരാതിയിൽ വിദ്യാർത്ഥിനികൾ ആരോപിച്ചു. സീനിയർ വിദ്യാർഥികൾ പ്രതികാരം ചെയ്യുമെന്നതിനാൽ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയമാണെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
ജൂനിയർ വിദ്യാർത്ഥിനികളെ റാഗിംഗ് ചെയ്തതിനും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ചാറ്റുകളും ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൽ ഉൾപ്പെടെയുള്ള തെളിവുകളും ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ‘മെഡിക്കൽ കോളേജിലെ എല്ലാ വിദ്യാർത്ഥികളുടെയും മൊഴികൾ ഞങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രതികളായ സീനിയർ വിദ്യാർത്ഥികളെ ഉടൻ തിരിച്ചറിയും,’ ലോക്കൽ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് തഹ്‌സീബ് ഖാസി പറഞ്ഞു.
Post Your Comments