NewsTechnology

കെപ്റ്റ് മെസേജ് ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്, പുതിയ മാറ്റങ്ങൾ ഇങ്ങനെ

കെപ്റ്റ് മെസേജ് ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. പഴയ മെസേജുകൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെക്സ്ടോപ്പുകൾ എന്നിവയ്‌ക്കുള്ള വാട്സ്ആപ്പിലാണ് ‘കെപ്റ്റ് മെസേജ്’ ഫീച്ചർ ലഭ്യമാകുക.

ചാറ്റ് വിവരങ്ങളിലെ കെപ്റ്റ് മെസേജ് വിഭാഗത്തിലാണ് പഴയ മെസേജുകൾ സൂക്ഷിച്ചുവെയ്ക്കാൻ സാധിക്കുക. കൂടാതെ, ഉപയോക്താക്കൾക്ക് ചാറ്റിലെ മറ്റ് അംഗങ്ങൾക്കായി മെസേജുകൾ സൂക്ഷിക്കാൻ കഴിയുമെന്നും സൂചനകൾ ഉണ്ട്. ഈ അപ്ഡേറ്റ് പുറത്തിറക്കുന്നതിനു മുൻപ് വാട്സ്ആപ്പ് പുതിയ സുരക്ഷ ക്രമീകരണങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Also Read: നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

റിപ്പോർട്ടുകൾ പ്രകാരം, കെപ്റ്റ് മെസേജ് ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. ഗ്രൂപ്പുകളിൽ ഈ ഫീച്ചറിന് പരിധി നിശ്ചയിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിഞ്ഞേക്കും. കൂടാതെ, കെപ്റ്റ് മെസേജ് ഫീച്ചർ ടോഗിൾ ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button