ഇൻഡോർ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ. വസ്ത്രങ്ങൾ സംഭാവന നൽകിയാണ് എൻ.ജി.ഒ രൺവീറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രൺവീറിൻ്റെ ചിത്രമുള്ള ഒരു പെട്ടിയിലേക്ക് ആളുകൾ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത്.
അതേസമയം, പേപ്പർ മാഗസിനു വേണ്ടി ബോളിവുഡ് നടൻ രൺവീർ സിംഗ് നടത്തിയ നഗ്ന ഫോട്ടോഷൂട്ടിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു എൻ.ജി.ഒ പരാതി നൽകിയിരുന്നു. ശ്യാം മംഗ്രം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ആണ് രൺവീറിനെതിരെ പരാതി നൽകിയത്.
Read Also: സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി
രൺവീറിൻ്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിയിൽ പറയുന്നു. ഇതൊക്കെ പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും മുംബൈ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Post Your Comments