Latest NewsKeralaNews

സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി

കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്.

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി നൽകിയില്ലെന്ന റയിൽവെയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും സിൽവർ ലൈൻ പ്രധാന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ശ്രദ്ധിച്ചത് അനുമതിക്ക് മുൻപ് നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളാണെന്നും കേന്ദ്ര സർക്കാർ അനുമതിയോടെ മാത്രമേ അത് നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘നാടിൻറെ പദ്ധതിയാണ് സിൽവർലൈൻ. അത് തകർക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്. സാമൂഹികാഘാത പഠനം നിലച്ചിട്ടില്ല. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ല. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിർഭാഗ്യകരമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ അത് നേരത്തെ നടപ്പാക്കുമായിരുന്നു’- അദ്ദേഹം പറഞ്ഞു.

Read Also: ഓണത്തിന് 14 ഇനങ്ങളുളള സൗജന്യ ഭക്ഷ്യക്കിറ്റ്: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

‘കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവർ കേന്ദ്ര നിലപാട് തിരുത്തിക്കാൻ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എൽ.ഡി.എഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവർ തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണ്’- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button