സുരേഷ് ഗോപിയുടെ നന്മ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നിട്ടും, രാഷ്ട്രീയപരമായി ഏറെ വിമർശിക്കപ്പെടുന്ന ആളാണ് അദ്ദേഹം. ഇപ്പോൾ താൻ കോടികൾ സമ്പാദിക്കുന്ന ആളല്ലെന്നും, പക്ഷേ തനിക്ക് ലഭിക്കുന്നത് കൊണ്ട് പലരേയും സഹായിക്കാൻ ശ്രമിക്കാറുണ്ടെന്നും പറയുകയാണ് താരം. കിട്ടിയതില്‍ നിന്നും താൻ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍, അത് പറഞ്ഞാല്‍ തള്ളാണെന്ന് ആളുകള്‍ പറയുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ ജോലിയിലാണ് സുരേഷ് ഗോപി. ഇതിന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
Also Read:സി.പി.ഐ.എം പഞ്ചായത്ത് അംഗം മാമ്പഴത്തറ സലീം ബി.ജെ.പിയിലേക്ക്
‘ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാല്‍ തന്നെ പലര്‍ക്കും വലിയ പ്രശ്‌നമാണ്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാന്‍. അഞ്ച് വര്‍ഷം സിനിമയില്ലാതിരുന്ന ആളാണ്. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാല്‍ തള്ളാണ് എന്ന് ചിലർ പറയും. ആയിരം കോടിയുണ്ടാക്കിയിട്ട് അതില്‍ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താല്‍ വലിയ കാര്യമാണ്. ഭയങ്കര മഹത്വമാണ്. ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്. നിങ്ങള്‍ എന്ത് തള്ള് നടത്തിയിട്ടും കാര്യമില്ല, ദൈവത്തിനറിയാം ഇവന്‍ ഏത് പൈസ എടുത്താണ് ഇത് ചെയ്യുന്നതെന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നതെന്നും ദൈവത്തിനറിയാം. ടെക്‌നോളജി ഇത്രമാത്രം വളരേണ്ടതില്ലായിരുന്നു എന്ന് തോന്നും. മനുഷ്യര്‍ ഹൃദയം കൊണ്ട് കുള്ളന്മാരായി പോവുന്നു’, സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ ബി.ജെ.പി വിടുന്നുവെന്ന വാർത്തകള്‍ തള്ളി സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രമാണ്, ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നു എന്നായിരുന്നു വിഷയത്തോട് സുരേഷ് ഗോപി പ്രതികരിച്ചത്. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
Post Your Comments