AlappuzhaLatest NewsKeralaNattuvarthaNews

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രധാന പ്രതി അറസ്റ്റിൽ

പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽ ദീപു പി ലാലി ( റോക്കി-36) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ചേർത്തല: അർത്തുങ്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പുത്തനങ്ങാടി കരയിൽ പോട്ടയിൽ വീട്ടിൽ ദീപു പി ലാലി ( റോക്കി-36) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 20 ന് ആണ് കേസിനാസ്പദമായ സംഭവം. ചേർത്തല തെക്ക് പഞ്ചായത്ത് സ്വദേശി രജീഷിനെ രാത്രിയിൽ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിലെ പ്രധാന പ്രതിയാണ് ദീപു.

Read Also : കോവിഡിലും തളരാതെ പൊതുമേഖല സ്ഥാപനങ്ങൾ, ലാഭത്തിൽ വൻ കുതിച്ചുചാട്ടം

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്, പുത്തനങ്ങാടിയിൽ നിന്നുമാണ് ദീപുവിനെ പിടികൂടിയത്. ചേർത്തല, അർത്തുങ്കൽ, മുഹമ്മ, മാരാരികുളം, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കേസിൽപ്പെട്ടാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ രീതി. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി.ജി. മധു, എസ്.ഐ ഡി. സജീവ്കുമർ, ഗ്രേഡ് എസ്.ഐ ആർഎൽ മഹേഷ്, വേണു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button