ലഖ്നൗ: അനുമതിയില്ലാതെ ലുലുമാളിൽ നമസ്‌കരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ലഖ്‌നൗവിലെ സദത്ഗഞ്ച് പ്രദേശത്തെ താമസക്കാരായ ഇർഫാൻ അഹമ്മദ്, സൗദ് എന്നിവരാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസിലെ മറ്റൊരു പ്രതി അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരിൽ ആരും ലുലു മാളിലെ ജീവനക്കാരല്ല. അതേസമയം, സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആദിത്യനാഥ് തിങ്കളാഴ്ച നിർദ്ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ
ജൂലൈ 10-നാണ് ലഖ്നൗവിലെ ലുലുമാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് രണ്ട് ദിവസം കഴിഞ്ഞ് എട്ട് പേർ മാളിൽ നമസ്‌കരിക്കുന്ന വീഡിയോ വൈറലായി. തുടർന്ന് മാളിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. 80 ശതമാനം തൊഴിലാളികളും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും സംഘടനകൾ ആരോപിച്ചു. എന്നാൽ, തൊഴിലാളികളിൽ 80 ശതമാനം ഹിന്ദുക്കളും ബാക്കിയുള്ളവർ മറ്റ് മതക്കാരുമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
Post Your Comments