തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍.ഡി.എഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫില്‍ അതൃപ്തരാണോയെന്ന് അറിയില്ലെന്നും ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യു.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും. എന്നാല്‍, യു.ഡി.എഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
മുന്നണി വിപുലീകരണം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യു.ഡി.എഫില്‍ എത്തിക്കണമെന്ന് സൂചിപ്പിച്ചായിരുന്നു രാഷ്ട്രീയ പ്രമേയം. വി.കെ ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്.
Post Your Comments