ഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എതിരെ വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയെ പഴയ മണ്ഡലമായ അമേഠിയിൽ വീണ്ടും മത്സരിക്കാൻ നിർത്താൻ ധൈര്യമുണ്ടോ എന്നാണ് സ്മൃതി ഇറാനി കോൺഗ്രസിനോട് ചോദിക്കുന്നത്.
‘ഞാൻ വെല്ലുവിളിക്കുന്നു, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രാഹുൽ ഗാന്ധിയെ വീണ്ടും അമേഠിയിൽ മത്സരിക്കാൻ നിർത്താൻ ധൈര്യമുണ്ടോ.? ഉണ്ടെങ്കിൽ 2024ൽ മത്സരിക്കാൻ നിർത്തട്ടെ. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം തോൽക്കുകയേയുള്ളൂ.’. സ്മൃതി ഇറാനി വെല്ലുവിളിച്ചു.
Also read: യുഎസ് ഉക്രൈനെ സഹായിച്ച് മുടിയും: രൂക്ഷപരിഹാസവുമായി ഡൊണാൾഡ് ട്രംപ്
തന്റെ മകൾ ഗോവയിൽ അനധികൃതമായി ബാർ നടത്തുന്നുണ്ടെന്ന ആരോപണവും സ്മൃതി നിഷേധിച്ചു. ഇതെല്ലാം മകളെ അപമാനിക്കാൻ കോൺഗ്രസുകാർ കെട്ടിച്ചമച്ചതാണെന്നും തന്റെ മകൾക്ക് 18 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്നും സ്മൃതി പറഞ്ഞു. അവൾ ഇപ്പോഴും കോളേജ് വിദ്യാർഥിനിയാണ് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments