വാഷിങ്ടൺ: ജോ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ പരിഹാസവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രൈന് ആയുധങ്ങളും യുദ്ധസഹായവുമായി വൻതുക നൽകുന്ന നടപടിയെ തുടർന്നാണ് ട്രംപിന്റെ വിമർശനം. 35 ട്രില്യൺ കടത്തിലാണ് അമേരിക്ക, ഇതിനിടയിൽ ഇതുപോലെത്തെ സഹായങ്ങൾ ഒന്നും ചെയ്യാൻ പോകേണ്ട കാര്യമില്ലെന്നാണ് ട്രംപ് പറയുന്നത്.
‘റഷ്യ-ഉക്രൈൻ പ്രശ്നം ഏറ്റവുമധികം ബാധിക്കുന്നത് അമേരിക്കയെയല്ല, മറിച്ച് യൂറോപ്യൻ രാജ്യങ്ങളെയാണ്. എന്നാൽ അവർക്കില്ലാത്ത ആശങ്കയും ആവേശവുമാണ് യുഎസ് ഭരണകൂടം ഇക്കാര്യത്തിൽ കാണിക്കുന്നത്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന യൂറോപ്പ് വേണ്ടത് ചെയ്യട്ടെ’. ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Also read: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ഛർദിൽ ലഭിച്ചു: വില 28 കോടി
ഫ്ലോറിഡയിൽ നടക്കുന്ന സ്റ്റുഡന്റ് ആക്ഷൻ സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് ഇതുവരെ ഉക്രൈന് വേണ്ടി 60 ബില്യൺ ഡോളർ ചിലവാക്കിക്കഴിഞ്ഞു. എന്നാൽ, മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളൊന്നും ഇതിന്റെ പത്തിൽ ഒന്ന് ചിലവാക്കിയിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
Post Your Comments