കോഴിക്കോട്: കോഴിക്കോട്ടു നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി എത്തണമായിരുന്നു. എല്ലാവരും ഒന്നിച്ചു പോകേണ്ട കാലമാണിതെന്നും കോണ്‍ഗ്രസിന് പുതിയ ശൈലീമാറ്റം ഉണ്ടാക്കുകയാണ് ചിന്തന്‍ ശിബിരം ലക്ഷ്യമിടുന്നതെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
‘ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിത്’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments