KeralaLatest NewsIndia

കേരളം കോവിഡ് മരണങ്ങൾ താമസിച്ചു റിപ്പോർ‍ട്ടു ചെയ്യുന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കേരളം കോവിഡ് മരണങ്ങൾ താമസിച്ചു റിപ്പോർ‍ട്ടു ചെയ്യുന്നത് രാജ്യത്തെ മരണങ്ങൾ വല്ലാതെ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജൂലൈ മാസത്തിൽ രാജ്യത്ത് റിപ്പോർട്ടു ചെയ്ത 441 കോവിഡ് മരണങ്ങളിൽ 117 എണ്ണം കോവിഡാണെന്ന് മരണദിവസം സ്ഥിരീകരിക്കാതെ പിന്നീട് കേരളം സ്ഥിരീകരിച്ചവയാണ്. മരണം സംഭവിച്ച തീയതി വ്യക്തമാക്കാതെ, ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങൾ സംസ്ഥാനം ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്.

അന്നേ ദിവസം സംഭവിച്ച മരണങ്ങളും നേരത്തേ സംഭവിച്ച മരണങ്ങളും വ്യക്തമാക്കാതെ ഒരുമിച്ചു കണക്ക് അയയ്ക്കുന്നത് മരണനിരക്കു രാജ്യത്ത് വളരെ കൂടുന്നുവെന്ന ചിത്രം ഉണ്ടാക്കും. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. ഇതോടെ, കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ടു ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

മാസങ്ങൾക്കു മുൻപ് ഇതേവിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു വീണ്ടും കത്തയച്ചത്. സുപ്രീം കോടതിയുടെ മാർച്ച് 24ലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മരണങ്ങളായി പിന്നീട് നിശ്ചയിക്കുന്നവയും പ്രത്യേകമായി കണക്കുകളിൽ ഉൾക്കൊള്ളിക്കണമെന്നു കത്തിൽ പറയുന്നു. കേരളം ഈ നിർദ്ദേശവും ഇപ്പോൾ പാലിക്കുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button