ബീജിങ്: ചൈന ഉള്‍പ്പെടെയുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
Read Also: വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തി : രണ്ടുപേർ പിടിയിൽ
ഇപ്പോഴിതാ മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചൈന. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
59,938 കോവിഡ് അനുബന്ധ മരണങ്ങളാണ് ഒരുമാസത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴിലുള്ള മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബര്‍ എട്ടുമുതല്‍ ഈവര്‍ഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇവയില്‍ 5,503 മരണങ്ങള്‍ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേര്‍ മരണപ്പെട്ടത്, കാന്‍സര്‍, ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ കോവിഡ് വന്നതിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
മരണമടഞ്ഞവരുടെ ശരാശരി പ്രായം എണ്‍പത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരില്‍ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ ആണെന്നും സൗത് ചൈനാ മോണിങ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments