
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിൽ. ഏറത്ത് ചാത്തന്നൂര്‍പ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ രാഘവ(56)നെയാണ് അടൂര്‍ പൊലീസ് പിടികൂടിയത്.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പീഡനവിവരം പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ പെണ്‍കുട്ടി അറിയിച്ചതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
പ്രത്യേകസംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കിളിവയല്‍ കോളജിനു സമീപമുള്ള വീട്ടില്‍ നിന്ന് അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷും സംഘവും ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments