
തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല നിരണം കൊമ്പങ്കേരി വീട്ടിൽ ബിജി ചാക്കോയാണ്( 32 ) പൊലീസ് പിടിയിലായത്. പുളിക്കീഴ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : അഴിമതിയിൽ റെക്കോർഡിട്ടല്ലോ?’: കെജ്രിവാളിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി അനുരാഗ് ഠാക്കൂർ
വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. നിരണം കൊമ്പങ്കേരി മാനാങ്കേരിൽ വീട്ടിൽ സോമേഷ് സോമന്റെ പൾസർ ബൈക്കാണ് പൂർണമായും കത്തി നശിച്ചത്.
ആലപ്പുഴയിൽ നിന്ന് ഫോറൻസിക് വിഭാഗമെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പിടിയിലായ ബിജിക്കെതിരെ പുളിക്കീഴ് സ്റ്റേഷനിൽ മാത്രം രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സിഐ ഇ.ഡി ബിജുവിന്റെ നിർദ്ദേശ പ്രകാരം എസ്ഐ പി.കെ. കവിരാജും സംഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments