ThrissurLatest NewsKeralaNattuvarthaNews

ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’

തൃശൂർ: ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരം കൊണ്ട് കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും കൊടുത്താണ് ബാലകൃഷ്ണനെ പരിപാലിച്ചിരുന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ കളിച്ച് നടന്നിരുന്ന കുട്ടി ബാലന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.

എന്നാൽ അവന്റെ അതിശയിപ്പിക്കുന്ന ശരീര വളർച്ചയ്ക്ക് അനുസരിച്ച് കൊമ്പ് വളരാതിരുന്നപ്പോളാണ് വേദനയോടെ ആ സത്യം എല്ലാവരും മനസിലാക്കിയത്. കൊമ്പില്ലാ കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന മോഴ ഇനത്തിലുള്ള ആനയാണ് ബാലകൃഷ്ണൻ. കൊമ്പന്മാർക്കും പിടിയാനകൾക്കും ഉത്സവപ്പറമ്പിൽ ആവശ്യക്കാർ ഒരുപാട് ഉണ്ടെങ്കിലും ആദ്യകാലങ്ങളിൽ മോഴ ആനകൾക്ക് എഴുന്നള്ളിപ്പുകൾളിൽ അധികം ആവശ്യക്കാർ ഉണ്ടായിരുന്നില്ല.

അഴിമതിയിൽ റെക്കോർഡിട്ടല്ലോ?’: കെജ്രിവാളിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി അനുരാഗ് ഠാക്കൂർ

ഗുരുവായൂർ പത്മനാഭൻ, വലിയകേശവൻ എന്നിങ്ങനെ ഗുരുവായൂരിൽ തലയെടുപ്പുള്ള കൊമ്പന്മാർ നാടെങ്ങും ആരാധകരെ സൃഷ്ടിക്കുമ്പോൾ, ആരുടേയും ശ്രെദ്ധയിൽപ്പെടാത്ത ബാലകൃഷ്ണൻ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് വളർന്നു. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോഴ ഇനത്തിലുള്ള ആനയാണ് ബാലകൃഷ്ണൻ. നാട്ടിൽ പ്രസവിച്ച നാടൻ ആന എന്ന പ്രിത്യേകതയും ബാലകൃഷ്ണനുണ്ട്. എന്നാൽ മോഴ ആയതുകൊണ്ട് ഇത്രയേറെ സവിശേഷതകൾ ഉള്ള ഈ ആനയെ പലരും ഉത്സവങ്ങൾക്കും മറ്റ് പരിപാടികൾക്കും എഴുന്നള്ളിക്കാൻ വിസമ്മതിച്ചിരുന്നു.

അതേസമയം, ആനക്കാരനാവണം എന്ന വാശിയിൽ കിട്ടിയ വൈറ്റ് കോളർ ജോലികൾ വേണ്ടെന്നുവെച്ച് ഗജപരിപാലനത്തിലേക്ക് ഇറങ്ങി തിരിച്ച സുമലാൽ എന്ന ആനക്കാരനാണ് ബാലകൃഷ്ണന്റെ തലവര മാറ്റിയത്. 4 വർഷങ്ങൾക്ക് മുൻപാണ് സുമലാൽ ബാലകൃഷ്ണന്റെ ചുമതല ഏൽക്കുന്നത്. ചിട്ടയായ പരിശീലനവും ശ്രദ്ധയോട് കൂടിയ പരിപാലനവും അതിനോടൊപ്പം, ഫൈബർ കൊമ്പ് വെക്കാം എന്ന സുമലാലിന്റെ ആശയവും ഒത്തുചേർന്നപ്പോൾ ശ്രദ്ധിക്കാത്ത പോയ ഗുരുവായൂർ ഗജനിരയിലെ താര സൂര്യനെ ആന പ്രേമികൾ നെഞ്ചിലേറ്റി ആരാധിക്കാൻ തുടങ്ങി.

സ്വപ്ന സുരേഷ് ഒറ്റയാൾ പട്ടാളം, ഗർജ്ജിക്കുന്ന സിംഹിണി: ആരാധനയുണർത്തുന്നതാണെന്ന് സംവിധായകൻ സനൽ കുമാർ

മോഴ ആനകൾക്ക് ഉളള തേറ്റ എന്ന് വിളിക്കുന്ന ചെറിയ കൊമ്പിൽ കനം കുറഞ്ഞ ഫൈബർ കൊമ്പ് വെച്ച് കാണുമ്പോൾ ബാലകൃഷ്ണൻ സർവ്വ ലക്ഷണവും തികഞ്ഞ ഗജരാജനാണ്. ഇങ്ങനെ ഒരു ആശയം സുമലാലിന്റെ മനസിൽ തോന്നിയപ്പോൾ അദ്ദേഹം അത് മള്ളിയൂർ ആന പ്രേമി സംഘത്തിന്റെ ഭാരവാഹിയായ ബിബിൻ ബി.സിയെ അറിയിക്കുകയും തുടർന്ന്, വിപിൻ ചക്കുമരശ്ശേരി എന്ന കലാകാരനെ കൊണ്ട് ബാലകൃഷ്ണന് ചേർന്ന രണ്ട് ഫൈബർ കൊമ്പ് നിർമ്മിച്ച് മള്ളിയൂർ ആന പ്രേമി സംഘത്തിന്റെ പേരിൽ ബാലകൃഷ്ണന് സമർപ്പിക്കുകയുമായിരുന്നു.

അതിന് ശേഷം ഫൈബർ കൊമ്പോടുകൂടി പുറത്തുവന്ന ബാലകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പിനായി ഇപ്പോൾ ബാലകൃഷ്ണനെ അന്വേഷിച്ച്‌ ആന പ്രേമികൾ വരുന്നുണ്ട്. നാടൻ ആനയുടെ ഭംഗിയും, പത്ത് അടിയോളം ഉയരവും, നല്ല തലയെടുപ്പും ബാലകൃഷ്ണന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

വിചിത്രമായ ആസക്തി: ബംഗാളിലെ യുവാക്കൾ കോണ്ടം മയക്കുമരുന്നാക്കുന്നു, അമ്പരപ്പ്

ആന പ്രേമികളുടെ ആവശ്യ പ്രകാരം ഇത്തവണ വടക്കുംനാഥൻ ആനയൂട്ടിനും ബാലകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നു. ആരും ശ്രദ്ധിക്കാതിരുന്ന ആനക്കൊട്ടയിലെ ബാലേട്ടനും, അവനെ ശ്രദ്ധേയനാക്കിയ സുമലാൽ എന്ന ലാലേട്ടനുമാണ് ഇപ്പോൾ ഗുരുവായൂരിലെ താരങ്ങൾ. വിളക്ക് എഴുന്നള്ളിപ്പിനായി ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നാൽ ബാലകൃഷ്ണനെ കാണാൻ വേണ്ടി മാത്രം ജനങ്ങൾ തടിച്ചുകൂടുന്നത് ഇപ്പോൾ ഗുരുവായൂരിലെ പതിവ് കാഴ്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button