CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘തോല്‍ക്കാന്‍ എനിക്ക് മനസില്ലായിരുന്നു’: സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്‍’ ട്രെയിലര്‍ പുറത്ത്

കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘പാപ്പന്‍’. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പന്‍’. ഇപ്പോള്‍ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാകും പാപ്പന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. പാപ്പന്‍ ജൂലൈ 29ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

സംശുദ്ധ ഊർജ പദ്ധതി: അടുത്ത അഞ്ച് വർഷത്തേക്ക് 4,000 കോടി ദിർഹം വകയിരുത്തി ദീവ

ചിത്രത്തിൽ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം, ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button