ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് അദാനി നാലാം സ്ഥാനത്ത്: മുകേഷ് അംബാനി പത്താം സ്ഥാനത്ത്
ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്സ് പട്ടികയില്‍ വ്യവസായ പ്രമുഖനായ ഗൗതം അദാനി നാലാം സ്ഥാനത്ത്. മെക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. 104.6 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബില്‍ ഗേറ്റ്സിനുള്ളിത്. 115.5 ബില്ല്യണ്‍ ഡോളറായാണ് അദാനിയുടെ ആസ്തി ഉയര്‍ന്നിരിക്കുന്നത്. 20 ബില്ല്യണ്‍ ഡോളറിന്റെ സ്വത്തുവകകള്‍ സംഭാവനയായി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടികയില്‍ അദ്ദേഹത്തിന്റെ സ്ഥാനം പിന്നോട്ട് പോയത്.
90 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ പത്താം സ്ഥാനത്താണ്. ടെസ്ല-സ്പേസ് എക്സ് സ്ഥാപകനായ ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 235.8 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ലൂയി വിറ്റണ്‍ ഉടമസ്ഥരായ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ട് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായിട്ടുള്ളത്. ഈ വര്‍ഷം ഏപ്രില്‍ നാലിനാണ് അദാനി ലോകത്തെ 100 ബില്ല്യണ്‍ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചത്.
Post Your Comments