ലോകത്തിലെ ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഇന്ത്യൻ വ്യവസായി പ്രമുഖനായ ഗൗതം അദാനി. കണക്കുകൾ പ്രകാരം, 314 മില്യൺ ഡോളറിന്റെ കുതിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, അദാനിയുടെ ആകെ ആസ്തി 131.9 മില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അദാനിയുടെ വരുമാനം വൻ തോതിൽ ഉയർന്നിരുന്നു.
അദാനി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും സമ്പന്നരുടെ പട്ടികയിൽ ഇത്തവണ നാലാം സ്ഥാനത്തേക്കാണ് ജെഫ് ബെസോസ് പിന്തള്ളപ്പെട്ടത്. ബെസോസിന്റെ വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. 126. 9 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ നിലവിലെ ആസ്തി.
ഗൗതം അദാനി, ജെഫ് ബെസോസ്, ബെർണാഡ് അർനോട്ട് എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ മാറിമാറി ആധിപത്യം പുലർത്തുമ്പോഴും ഇലോൺ മസ്കാണ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്.
Post Your Comments