2022ൽ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് മാഗസിൻ. ഫോർബ്സ് പുറത്തുവിട്ട ലിസ്റ്റിൽ രണ്ട് മലയാള ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്. ‘റോഷാക്ക്’, ‘ന്നാ താൻ കേസ് കൊട്’ എന്നി ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകൾ. വിവിധ ഭാഷകളിലായി ഫോർബ്സ് ലിസ്റ്റിൽ ഇടംനേടിയത് ഒരുപിടി മികച്ച സിനിമകളായിരുന്നു.
രാജമൗലിയുടെ ‘ആർആർആർ’, അമിതാഭ് ബച്ചന്റെ ’ഗുഡ്ബൈ’, ‘ദ സ്വിമ്മേർസ്’, സായ് പല്ലവിയുടെ ’ഗാർഗി’, ‘എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ’, ആലിയ ഭട്ടിന്റെ ’ഗംഗുഭായ്’, ‘പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്’, ‘ടിൻഡർ സ്വിൻഡ്ലർ’, ‘ഡൗൺ ഫാൾ: ദ കേസ് എഗൈൻസ് ബോയ്ങ്’, എന്നിവയാണ് മറ്റ് മികച്ച ഇന്ത്യൻ ചിത്രങ്ങൾ.
കുഞ്ചാക്കോ ബോബനെ നായകനാക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ന്നാ താൻ കേസ് കൊട്’. തിയേറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം റിലീസ് ദിവസം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Read Also:- ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടർ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു
പക്ഷെ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടി സെപ്റ്റംബർ എട്ടാം തിയതി മുതൽ സിനിമ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. അതേസമയം, നിസാം ബഷീറിന്റെ രണ്ടാമത് ചിത്രമായ ‘റോഷാക്ക്’ തിയേറ്ററുകളിൽ വൻ വിജയമാണ് കൈവരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഒടിടി റിലീസ് ചെയ്ത ശേഷവും ഇന്ത്യ ഒട്ടാകെ നല്ല പ്രതികരണം ചിത്രത്തിന് ലഭിച്ചു.
Post Your Comments