ന്യൂയോര്‍ക്ക്: 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ട് അമേരിക്കന്‍ ബിസിനസ് മാസിക ഫോര്‍ബ്സ്. യൂറോപ്യന്‍ കമ്മീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് പട്ടികയില്‍ ഒന്നാമത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ വനിതകളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
Read Also: വീട്ടിൽ കയറി അതിക്രമം, കൊല്ലുമെന്ന് ഭീഷണി: ഒരാൾ അറസ്റ്റിൽ
ഫോബ്സ് പട്ടികയില്‍ 32-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രിയാണ് ഇന്ത്യന്‍ വനിതകളില്‍ ഒന്നാമത്. ബിയോണ്‍സ് (റാങ്ക് 36), റിഹാന (റാങ്ക് 74), ഡോണ ലാംഗ്ലി (റാങ്ക് 54) തുടങ്ങിയ പ്രമുഖ സ്ത്രീകളെക്കാള്‍ ഉയര്‍ന്ന റാങ്കിലാണ് നിര്‍മല. എച്ച്സിഎല്‍ കോര്പ്പറേഷന് സിഇഒ റോഷ്നി നാടാര്‍ മല്‍ഹോത്ര (റാങ്ക് 60), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍ (റാങ്ക് 70), ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍-ഷാ (റാങ്ക് 76) എന്നിവരാണ് മറ്റ് മൂന്ന് ഇന്ത്യക്കാര്‍.
2023 ലെ ഫോര്‍ബ്സ് പട്ടിക പ്രകാരം യൂറോപ്യന്‍ കമ്മീഷന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ഏറ്റവും ശക്തയായ വനിത. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാമതും, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, മെലിന്‍ഡ ഗേറ്റ്സ്, ജെയ്ന്‍ ഫ്രേസര്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റ് വനിതകള്‍.
Post Your Comments