ദുബായ്: സംശുദ്ധ ഊർജ പദ്ധതികൾക്കായി അടുത്ത 5 വർഷത്തേക്ക് 4,000 കോടി ദിർഹം വകയിരുത്തി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). വൈദ്യുതി-ജല ശൃംഖല കൂടുതൽ വിപുലമാക്കാൻ 1600 കോടി ദിർഹത്തിന്റെ ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സൗരോർജ പദ്ധതികൾക്ക് പുറമേ മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. 30 വർഷത്തിനകം ദുബായ് ഉപയോഗിക്കുന്ന ഊർജത്തിന്റെ 75 ശതമാനവും സംശുദ്ധ പദ്ധതികളിൽ നിന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ മുഹമ്മദ് ബിൻ റാഷിദ് സോളർ പാർക്കിൽ സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കി വരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments