![](/wp-content/uploads/2022/07/per.jpg)
അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരം ഇന്ന് പ്രഖ്യാപിച്ചു. മികച്ച സംവിധായൻ അയ്യപ്പനും കോശിയും ഒരുക്കിയ സച്ചിയും ഈ ചിത്രത്തിലെ തന്നെ ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച ഗായികയുമായി. ഈ പുരസ്കാരത്തെക്കുറിച്ചു നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.
കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ, രാഷ്ട്രീയം നോക്കാതെ, കലയുടെ കഴിവുകൾക്കുള്ള, യഥാർത്ഥ കലയുടെ രാഷ്ട്രീയമുള്ള അംഗീകാരം എന്നാണു സമൂഹമാധ്യമത്തിൽ ഈ പുരസ്കാരങ്ങൾ ഹരീഷ് പേരടി വിശേഷിപ്പിച്ചത്.
read also: അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷം: രഞ്ജിത്ത്
കുറിപ്പ് പൂർണ്ണ രൂപം,
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്.. കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകൾക്കുള്ള..യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം.. അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള..
സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം… കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം…
എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം…???❤️❤️❤️
Post Your Comments