അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദം. സിങ്ക് സൗണ്ട് ചിത്രങ്ങള്‍ക്ക് മാത്രമായുള്ള അവാര്‍ഡ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ചിത്രത്തിനാണ് ലഭിച്ചതെന്ന വിമർശനമാണ് ഉയരുന്നത്. ഓസ്കര്‍ പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഇത് സംബന്ധിച്ച് ചെയ്ത ട്വീറ്റ് ശ്രദ്ധനേടുന്നു.
കന്നഡ ചിത്രമായ ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിന്‍ ജയനാണ് വിജയി. എന്നാൽ, ഈ ചിത്രം സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് സിനിമയുടെ സൗണ്ട് ഡിസൈനറും സ്ഥിരീകരിച്ചു.
read also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍
ഡൊല്ലു ഡബ്ബ് സിനിമയാണെന്ന് ഡോള്‍ സിനിമയുടെ സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ് ട്വിറ്റ് ചെയ്തു. കൂടാതെ, ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തതെന്ന് അറിയില്ല. ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് കേട്ടിട്ട് മനസിലാവാത്തതാണോ എന്നും അറിയില്ലെന്നും ജൂറിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും നിതിന്‍ പറഞ്ഞു.
Post Your Comments