
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി. ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അർഷോയ്ക്കെതിരെയാണ് പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ഹാജർ നില പൂജ്യം ശതമാനമായിട്ടും ആർഷോയ്ക്ക് സെമസ്റ്റർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭിച്ചെന്നാണ് ഗവർണർക്ക് നൽകിയ പരാതിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നും മഹാരാജാസ് കോളജിലെ ഇടത് അനൂകൂല അദ്ധ്യാപകരാണ് പിന്നിലെന്നും പരാതിയിൽ ഉണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനടങ്ങുന്ന നേതാക്കളാണ് ഗവർണർക്ക് പരാതി അയച്ചത്. കാക്കനാട് ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് ഹാജർ നില പൂജ്യം ശതമാനമാണ്. എന്നിട്ടും രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതനുള്ള ഹാൾ ടിക്കറ്റ് തയ്യാറായിയെന്നും ഇതെങ്ങനെ സാധിക്കുമെന്നും പരാതിയിൽ ചോദിക്കുന്നു.
Read Also: ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
‘ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഹാൾ ടിക്കറ്റ് തയ്യാറാക്കിയത്. മഹാരാജാസ് കോളജിലെ ഇടത് അനുകൂല അധ്യാപകരാണ് ഇതിന് പിന്നിൽ. പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി വേണം’- യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. നേരത്തെ അർഷോ ജാമ്യം ഹർജി നൽകിയെങ്കിലും ഹൈകോടതി അത് തള്ളിയിരുന്നു.
Post Your Comments