ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന : യുവാവ് പിടിയിൽ

ആ​ര്യ​നാ​ട് കോ​ട്ട​യ്ക്ക​കം ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി​യി​ൽ പൊ​ട്ട​ൻ ബി​ജു എ​ന്നു വി​ളി​ക്കു​ന്ന ബി​ജു കു​മാ​ർ (44)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് കോ​ട്ട​യ്ക്ക​കം ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി​യി​ൽ പൊ​ട്ട​ൻ ബി​ജു എ​ന്നു വി​ളി​ക്കു​ന്ന ബി​ജു കു​മാ​ർ (44)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ര്യ​നാ​ട് എ​ക്സൈ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

1.600 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, ക​ഞ്ചാ​വ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ചി​ല്ല​റ​യാ​യി വി​ൽ​ക്കാ​ൻ ക​രു​തി​യി​രു​ന്ന ഇ​ല​ക്ട്രി​ക്ക​ൽ ത്രാ​സ്, വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 3300 രൂ​പ എ​ന്നി​വയും ഇവിടെ നിന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ​ക്കേ​സുകളി​ലെ പ്രതി : യുവാവ് പിടിയിൽ

ആ​ര്യ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശ്യാം​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പരിശോധന. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. വി​ജ​യ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​എ​സ്. സൂ​ര​ജ്, വി.​എ​സ്. സു​ജി​ത് , ജി.​ആ​ർ. ശ്രീ​കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ശ്വ​തി എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button