KottayamLatest NewsKeralaNattuvarthaNews

നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ​ക്കേ​സുകളി​ലെ പ്രതി : യുവാവ് പിടിയിൽ

ക​രി​പ്പാ​യി​ൽ ഇ​ബ്രാ​ഹിം (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മു​ണ്ട​ക്ക​യം: വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ പൊലീസ് പിടിയിൽ. ക​രി​പ്പാ​യി​ൽ ഇ​ബ്രാ​ഹിം (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

കൊ​ക്ക​യാ​ർ ന​ര​കം​പു​ഴ സ്വ​ദേ​ശി​യാ​യ ബ്ല​സ​ൻ തോ​മ​സി​ന്‍റെ കൂ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് ന​ട​ത്തി വ​ന്നി​രു​ന്ന ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പി​ൽ നിന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഏ​ൽ​പ്പി​ച്ചി​രു​ന്ന ബൈ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്ന്, ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് തെ​ളി​ഞ്ഞ​ത്.

Read Also : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും: തെരുവിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​ൻ, മു​ണ്ട​ക്ക​യം പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ൻ കു​മാ​ർ, എ​സ്ഐ​മാ​രാ​യ പി.​എ​സ്. അ​നീഷ്, എ.​എ​സ്. ബി​ജു, സി​പി​ഒ​മാ​രാ​യ ജോ​ഷി എം. ​തോ​മ​സ്, എ.​ജെ. ജോ​ണ്‍​സ​ണ്‍, ടി.​എസ്. ര​ഞ്ജി​ത്ത്, ജി. ​ര​തീ​ഷ്, വി.​പി. അ​നീ​ഷ്, റോ​ബി​ൻ തോ​മ​സ്, റ​ഫീ​ക്ക് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button