Latest NewsInternational

വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: ഹൈജംപിൽ വെള്ളി നേടി ഉക്രൈൻ

കീവ്: വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ വെള്ളിമെഡൽ നേടി ഉക്രൈനെ പ്രതിനിധീകരിച്ച് മത്സരിച്ച യാരോസ്ലാവ മഹൂചിക്. വിദേശ അധിനിവേശം ഛിന്നഭിന്നമാക്കിയ ഒരു രാജ്യത്തേക്ക് മെഡൽ നേട്ടം കൊണ്ടുവന്ന യാരോസ്ലാവയെ മറ്റുള്ള രാജ്യങ്ങൾ അഭിനന്ദിക്കുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് മത്സരം നടന്നത്. ഓസ്ട്രേലിയൻ താരമായ എലേനർ പാറ്റേഴ്സൺ ആണ് ഹൈജംപിൽ സ്വർണമെഡൽ നേടിയത്. ഇറ്റലിയുടെ എലീന വല്ലോർറ്റിഗാര വെങ്കലത്തിന് അർഹയായി. ഇരുപതു വയസ്സുകാരിയായ യാരോസ്ലാവ മഹൂചിക്, 2.02 മീറ്റർ (6 അടി 7.5 ഇഞ്ച്) ഉയരം ചാടിക്കടന്നാണ് മെഡൽ നേടിയത്. അമേരിക്കയിലെ ഹേവാർഡ് ഫീൽഡാണ് വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്.

Also read: വോട്ടുകൾ അനുകൂലം: റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

മാർച്ചിൽ റഷ്യ നടത്തിയ ഉക്രൈൻ അധിനിവേശത്തോടെ, യാരോസ്ലാവയുടെ നിപ്രോ മേഖലയിലെ വീട് തകർന്നിരുന്നു. തുടർന്ന് അവൾക്ക് നഗരം വിട്ട് പലായനം ചെയ്യേണ്ടി വന്നു. കഷ്ടതകൾക്ക് ഇടയിലും ഒരുപാട് പ്രയത്നത്തിച്ചാണ് താരം മികച്ച വിജയം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button