Latest NewsInternational

‘സ്വവർഗ്ഗ രതിയൊന്നും ഇവിടെ നടപ്പില്ല’: നിരോധന നിയമം കർശനമാക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: സ്വവർഗ്ഗാനുരാഗികൾക്കെതിരെ വീണ്ടും കർശന നടപടികളുമായി റഷ്യ. സ്വവർഗ്ഗ രതിയും ബന്ധങ്ങളും നിരോധിക്കുന്ന നിയമങ്ങളെ പാരമ്പര്യവാദികളായ റഷ്യൻ സർക്കാർ വീണ്ടും കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ്. പൊതുസ്ഥലങ്ങളിൽ എൽജിബിടിക്യു എന്ന വിഷയം ചർച്ച ചെയ്യാൻ പോലും വിലക്കുന്നതാണ് പുതിയ ബിൽ.

എൽജിബിടിക്യു അവകാശങ്ങളും ആശയങ്ങളും പുതുതലമുറയുടെ മുന്നിൽ നിന്നും പൂർണമായി മറച്ചുപിടിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത്തരം ആശയങ്ങളെയും പ്രവർത്തനങ്ങളെയും പരിപൂർണ്ണമായി നിരോധിക്കാനായി ‘എൽജിബിടിക്യു + ഇമേജറി’ എന്ന പുതിയൊരു ബില്ല് തന്നെ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമം ലംഘിച്ചാൽ സ്വദേശികൾക്കും മാധ്യമങ്ങൾക്കും വിദേശികൾക്കുമടക്കം ശിക്ഷ ലഭിക്കുന്ന തരത്തിലാണ് പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നത്.

Also read: 1000 പുരുഷന്മാർക്ക് 968 സ്ത്രീകൾ: സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്കിൽ വർദ്ധനവ്

സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ നിരോധിച്ചു കൊണ്ട് 2013ൽ റഷ്യ ഒരു ബില്ല് പാസാക്കിയിരുന്നു. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതോ ആശയങ്ങൾ പ്രചരിപ്പിക്കുന്നതോ അന്ന് മുതൽ സർക്കാർ കുറ്റകരമാക്കി. ഈ നിയമത്തിന്റെ അധികാരപരിധികൾ വർധിപ്പിക്കാൻ ഉതകുന്നതാണ് പുതിയ ബിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button