Latest NewsKeralaIndiaEntertainment

നടി നിത്യാമേനോൻ വിവാഹിതയാകുന്നു: വരൻ മലയാളത്തിലെ പ്രമുഖ നടനെന്ന് സൂചന

കൊച്ചി: നടി നിത്യാമേനോൻ വിവാഹിതയാകുന്നതായി റിപ്പോർട്ട്. മലയാള സിനിമയിലെ പ്രമുഖ നടനാണ് വരനെന്നാണ് വിവരം. തമിഴ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടൻ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായാണ് വിവരം. അതേസമയം, വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.

വരൻ ആരാണെന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ ഉണ്ണിമുകുന്ദൻ ആണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഇതിൽ യാതൊരു വ്യക്തതയുമില്ല. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ ആയിരുന്നു നിത്യയുടെ നായകൻ.

വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക.  മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിത്യാമേനോൻ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button