MollywoodLatest NewsKeralaCinemaIndia

ഒരു വയസുള്ളപ്പോൾ നാല് ഭാഷ സംസാരിക്കുമായിരുന്നുവെന്ന് നിത്യ മേനോൻ

നിത്യ മേനോൻ നായികയായി ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് ’19(1)എ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ ഒന്ന് – രണ്ട് വയസ്സുള്ളപ്പോൾ നാല് ഭാഷകൾ സംസാരിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി. തനിക്ക് ഭാഷകൾ പെട്ടെന്ന്‌
മനസിലാക്കാനും  അനുകരിക്കാനും  സാധിക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘ഓരോരുത്തർക്കും കഴിവുകൾ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് എന്നാണ് നിത്യ പറയുന്നത്. ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകൾ ആയിരിക്കും. ചിലർക്ക് അത് കണക്കായിരിക്കും. തനിക്ക് ഭാഷകൾ വേഗത്തിൽ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. എനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോൾ ഞാൻ മൂന്ന്-നാല് ഭാഷകൾ സംസാരിക്കുമായിരുന്നു. ഭാഷ ശൈലികൾ ഞാൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്’, നിത്യ പറഞ്ഞു.

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത് ജുലൈ 29 ന് ഹൊട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രമാണ് ’19(1)(എ)’. നിത്യ മേനോൻ, വിജയ് സേതുപതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button