KeralaLatest NewsEntertainment

‘നിത്യാമേനോനെ ഇൻസ്റ്റാഗ്രാമിൽ വിളിച്ചതിന് ഉണ്ണിമുകുന്ദൻ എന്നെയും വീട്ടിൽ കയറി തല്ലുമെന്ന് പറഞ്ഞു’- ആറാട്ട് വർക്കി

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദനെ വ്യക്തിപരമായി അധിക്ഷേപിച്ച യൂട്യൂബ് വ്ളോഗറെ ചീത്ത വിളിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെ ആറാട്ട് സന്തോഷ് വർക്കി. ഉണ്ണിമുകുന്ദൻ കാണിച്ചത് മഹാ തെണ്ടിത്തരമാണെന്ന് ആറാട്ട് വർക്കി പറയുന്നു. പുള്ളി അടിയുടെ ആളാണെന്നും തന്നെയും അടിക്കുമെന്ന് ഉണ്ണിമുകുന്ദൻ പണ്ട് പറഞ്ഞതാണെന്നും തന്നെ വീട്ടിൽ കയറി അടിക്കുമെന്ന് പറഞ്ഞു തെറിവിളിച്ചെന്നും ഇയാൾ പറയുന്നു.

ഇതിന്റെ കാരണമെന്തെന്ന് ചോദിക്കുമ്പോൾ താൻ നിത്യാമേനോനെ ഇൻസ്റ്റാഗ്രാമിൽ വിളിച്ചതിനാണ് എന്നും ഇയാൾ പറയുന്നുണ്ട്.

സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ,

‘വളരെ മോശമായ രീതിയിലുള്ള ഭാഷയാണ് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറോട് പറഞ്ഞിരിക്കുന്നത്. ഞാൻ ആ വീഡിയോ കണ്ടു. ഉണ്ണി സീക്രട്ട് ഏജന്റിനെ വിളിച്ചിട്ട് ചലഞ്ച് ചെയ്യുകയാണ്. ശരിക്കും ഉണ്ണി മുകുന്ദൻ ചെയ്തത് ആണോ എന്ന് അറിയില്ല. നിങ്ങൾ വേണമെങ്കിൽ വീഡിയോ ഇട്ടോളാൻ വരെ ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. എനിക്കും ഉണ്ണിയിൽ നിന്നും ഒരു അനുഭവമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് നിത്യ മേനോനെ വിളിച്ച് ബന്ധപ്പെടുവാൻ വേണ്ടി ഞാൻ ഉണ്ണി മുകുന്ദനെ വിളിച്ചിരുന്നു.

അപ്പോൾ ഉണ്ണി എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് എന്നെ അടിക്കുമെന്നാണ്. നിത്യ മേനോന്റെ കൂടെ തൽസമയം പെൺകുട്ടിയിൽ അഭിനയിച്ചതാണ് ഉണ്ണി. അതുമായി ബന്ധപ്പെട്ട നിത്യ മേനോനോട് സംസാരിക്കാൻ പറ്റുമോ എന്നറിയാനായിരുന്നു ഞാൻ അദ്ദേഹത്തെ വിളിച്ചത്. ആദ്യത്തെ തവണ നന്നായാണ് സംസാരിച്ചത്. രണ്ടാമത്തെ തവണ വളരെ മോശമായാണ് എന്നോട് സംസാരിച്ചത്. അയാൾ ശരിക്കും ഒരു ഗുണ്ടയാണ് എന്നാൽ കണ്ടാൽ തോന്നില്ല’. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button