സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനാണ്. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. നിരവധി നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് ഇയാൾ പറയുന്ന വീഡിയോ വൈറലാവുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടമാണെന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. ഇതിനെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ, തനിക്ക് സിനിമാ നടിമാരോട് മാത്രമല്ല തന്റെ കൂടെ പഠിച്ച പെണ്കുട്ടികളോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് വർക്കി.
‘എന്നെക്കുറിച്ച് എല്ലാവരും നെഗറ്റീവ് ആയി പറയുന്നത് എൻറെ ലൗ അഫയർസിനെക്കുറിച്ച് ആണ്. ഞാൻ സിനിമാ നടിമാരുടെ പുറകെ മാത്രമല്ല പോയിട്ടുള്ളത്. എനിക്ക് എൻറെ കൂടെ പഠിച്ച പല പിള്ളേരോടും ക്രഷ് തോന്നിയിട്ടുണ്ട്. അവരോട് പറയുകയും ചെയ്തു. പക്ഷേ എല്ലാം വൺസൈഡ് ആയിരുന്നു. ബേസിക്കലി എനിക്ക് വലിയ ഗ്ലാമർ ഇല്ലാത്തതു കൊണ്ടായിരിക്കും അവർക്ക് എന്നെ ഇഷ്ടപ്പെടാത്തത്. അല്ലാതെ സിനിമ നടിമാരോട് മാത്രമല്ല എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത്.
സിനിമ നടിമാരെ ആകുമ്പോ എന്നിൽ അവരെ അറിയാം. എനിക്ക് വേറെ പെണ്ണുങ്ങളുമായി ബന്ധമില്ല. എനിക്ക് അവരെ കുറിച്ച് അറിയാം. അതുകൊണ്ടാണ് ഇവരുടെ പുറകെ പോകുന്നത്. അല്ലാതെ വേറൊന്നും അല്ല. വേറൊന്നും ഉദ്ദേശിച്ചിട്ടുമല്ല. നിത്യ മേനോന്റെ കേസ് എടുക്കുകയാണെങ്കിൽ ബാക്കി പല നടിമാരോടും എൻറെ ഇഷ്ടങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അവർ അപ്പോൾ താല്പര്യമില്ല എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധത്തിൽ ആണോ എന്നോ പറയാറുണ്ട്. എന്നാൽ നിത്യാ മേനോൻ കേസിൽ അങ്ങനെയല്ല. ആറു വർഷങ്ങൾക്ക് ശേഷമാണ് നിത്യാ മേനോൻ താൽപര്യമില്ല എന്ന് പറയുന്നത്’, സന്തോഷ് വർക്കി പറയുന്നു.
Post Your Comments