ആറാട്ട് എന്ന ചിത്രത്തിന്റെ നിരൂപണത്തിലൂടെ സോഷ്യൽ മീഡിയ താരമായി മാറിയ സന്തോഷ് വർക്കിയുടെ പുതിയ പോസ്റ്റ് വൈറൽ. മഞ്ജു വാര്യർ തന്റെ സ്വപ്ന ജീവിത പങ്കാളിയെന്ന് പങ്കുവച്ചിരിക്കുകയാണ് ആറാട്ടണ്ണൻ. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരുപാട് പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘മഞ്ജുവും താനും ഒരേ അവസ്ഥയിലാണ്. അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും’ മുൻപ് സന്തോഷ് വർക്കി അന്ന് പറഞ്ഞിരുന്നു.
read also: റോബിൻ രാധാകൃഷ്ണൻ ടോക്സിക് നിറഞ്ഞ ഒരു സൈക്കോ, സാമൂഹിക വിപത്ത്: റോബിനെതിരെ ദിയ സന
പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ താരമാണ് സന്തോഷ് വർക്കി. നിത്യ മേനോൻ, ഹണിറോസ്, നിഖില വിമൽ തുടങ്ങിയ താരങ്ങളെ വിവാഹം ചെയ്യണം എന്നും പറഞ്ഞു സന്തോഷ് വർക്കി മുൻപ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇവരെയെല്ലാം മാറ്റി നിർത്തിയിട്ടു മഞ്ജു വാര്യരുടെ പിന്നാലെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്
Post Your Comments