News

നൂപുർ ശർമയെ വധിക്കാൻ അതിർത്തി ലംഘിച്ചെത്തി: പാകിസ്ഥാൻ പൗരൻ പിടിയിൽ

ഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് മുന്‍ നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാൻ പൗരൻ പിടിയില്‍. രാജസ്ഥാനിലെ പാക് അതിര്‍ത്തിയായ ശ്രീഗംഗാനഗറില്‍ നിന്നാണ് റിസ്‌വാന്‍ അഷറഫ് (24) എന്ന യുവാവ് പിടിയിലായത്. ബി.എസ്.എഫ് ആണ് റിസ്‌വാന്‍ അഷറഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബാഗില്‍ നിന്ന് രണ്ട് കത്തികള്‍ പോലീസ് കണ്ടെടുത്തു.

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനാണ് എത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതി വ്യക്തമാക്കി. പാകിസ്ഥാനിലെ മണ്ഡി ബഹാഉദ്ദീന്‍ ജില്ലക്കാരനാണ് റിസ്‌വാന്‍ അഷറഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൈപിടിച്ചു കയറ്റാൻ ഒരു ഗോഡ്ഫാദറോ പുൽനാമ്പോ ഇല്ലാതെ മലയാളസിനിമയിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ മനുഷ്യൻ : കുറിപ്പ്

അതേസമയം, പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിഷയത്തിൽ നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പല ഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട്, നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button