Latest NewsNewsIndia

നൂപുരിനെ നീതിയുടെ മുന്നില്‍ കൊണ്ടുവരണം, ‘പ്രതിരോധ ജിഹാദിന്’ തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ

നൂപുര്‍ ശര്‍മ്മയ്ക്ക് എതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ നിന്ദിച്ച നൂപുര്‍ ശര്‍മ്മയെ ‘നീതിക്ക്’ മുന്നില്‍ കൊണ്ടുവരണമെന്ന് ആഗോള ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഖ്വയ്ദ മുസ്ലിം ജനതയോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിനകം നിരവധി തീവ്രവാദികളും ജിഹാദികളും നൂപുര്‍ ശര്‍മ്മയെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Read Also; കരിപ്പൂരിൽ സ്വർണ്ണവേട്ട: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി 

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതുപോലെ, അല്‍-ഖ്വയ്ദ അതിന്റെ മുഖപത്രമായ നവ-ഇ-ഗസ്വാ- ഇ-ഹിന്ദില്‍ നൂപൂരിന്റെ മതനിന്ദയെ കുറിച്ച് പറയുകയും പ്രതികാരത്തിന് ആഹ്വാനം ചെയ്തതായും പറയുന്നു.

ശര്‍മ്മയെ പിന്തുണച്ചതിന് ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനേയും, അമരാവതിയില്‍ ഫാര്‍മസിസ്റ്റായ ഉമേഷ് കോല്‍ഹെയും വധിച്ചതിന് പിന്നാലെയാണ് നവ-ഇ-ഗസ്വാ-ഇ-ഹിന്ദ് വഴിയുള്ള പ്രകോപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button