KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

പ്രതിമാസം 80 രൂപ ഫീസിൽ 21 കലകൾ പഠിക്കാം: മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

കൊച്ചി: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈല്‍ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.

കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്.

നൂപുർ ശർമയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു

ആപ്പ് വഴി കലകൾ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ താരം സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും നേരത്തെ പരിശീലനം നേടിയിട്ടുള്ളവർക്കും ഒരുപോലെ ആപ്പിൽ നിന്ന് കലകൾ അഭ്യസിക്കാം.

റെക്കോഡ് ചെയ്ത ക്ലാസുകളാണ് ആദ്യഘട്ടത്തിലുള്ളത്. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button