പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൈപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയുടെ (50) തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. ഭർത്താവ് ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Read Also : രാജ്യദ്രോഹക്കുറ്റം: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി വൊളോഡിമിർ സെലെൻസ്കി
ഏതാനും നാളുകളായി മദ്യപാനം നിർത്തുന്നതിനുള്ള ചികിത്സയിലായിരുന്നു ജയിംസ്. ഒരു മാസത്തോളമായി ജെയിംസ് മദ്യപിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം മുതൽ മദ്യപാനം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.
ഞായറാഴ്ച രാവിലെ ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും വാക്കത്തിയെടുത്ത് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ജാൻസി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നു പൊലീസ് സംഘം എത്തിയപ്പോഴേക്കും ജയിംസ് ഇവിടെ നിന്നു മാറിയിരുന്നു. കൂടുതൽ പൊലീസ് എത്തി പരിശോധനകൾ നടക്കുന്നതിനിടെ ജയിംസ് പിടിയിലാവുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments