മലപ്പുറം: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ ഇരുപത്തിയേഴുകാരിയെ പോലീസ് തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി. മലപ്പുറം ജില്ലയിലെ താനൂരില്‍ നിന്ന്, മൂന്നു മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെയാണ് മാസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ പരാതി ലഭിച്ച്, എട്ടുമാസത്തിന് ശേഷമാണ് അന്വേഷണ സംഘം യുവതിയെ കണ്ടെത്തിയത്.
മൂന്നുമക്കളുടെ അമ്മയായ യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെയും യുവതി മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാടുവിട്ടിരുന്നു. പോലീസ് അന്വേഷണം നടത്തി യുവതിയെ തിരികെയെത്തിച്ചതിന് പിന്നാലെ, കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തം വീട്ടില്‍ നിന്ന് യുവതി വീണ്ടും നാടുവിടുകയായിരുന്നു.
അടിവസ്ത്ര തിരിമറിയും മന്ത്രി ആന്റണി രാജുവും!! 28 വര്‍ഷം മുൻപുള്ള കേസ് വീണ്ടും ഉയരുമ്പോൾ
യുവതിയുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി തമിഴ്‌നാട്ടിലുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയതോടെ അന്വേഷണം വഴിമുട്ടി. ഇതിനിടെ പോലീസ് സംഘം യുവതിയെ തിരഞ്ഞ് തമിഴ്‌നാട്ടിലെ കരൂരില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടി വരുകയായിരുന്നു.
അദാനി വിൽവർ: ഫോർച്യൂൺ ബ്രാൻഡിന് കീഴിലെ പാചക എണ്ണയുടെ വില കുറച്ചു
തുടർന്ന്, തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ യുവതിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന്, ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് സംഘം വീണ്ടും തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചു.അന്വേഷണത്തിൽ ദിണ്ഡിഗലിലെ ഒരു കോളനിയില്‍ നിന്ന് യുവതിയെ കണ്ടെത്തി. കാമുകന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നും അതേസമയം, യുവതിയുടെ കാമുകനെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ യുവതി റിമാന്‍ഡിലാണ്.
Post Your Comments