ന്യൂഡൽഹി: രാജ്യത്തെ വിമാന കമ്പനികൾക്ക് വീണ്ടും കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനങ്ങൾ വൈകുന്നതും റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡിജിസിഎ പുതിയ മാർഗ്ഗരേഖ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഇൻഡിഗോ വിമാനം പുറപ്പെടാൻ വൈകുമെന്ന് അനൗൺസ്മെന്റ് ചെയ്ത പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പുതിയ മാർഗ്ഗരേഖകളുമായി ഡിജിസിഎ രംഗത്തെത്തിയത്.
വിമാനങ്ങൾ വൈകുമ്പോഴും, റദ്ദ് ചെയ്യുമ്പോഴും കൃത്യമായ തത്സമയ വിവരങ്ങൾ മുഴുവൻ എയർലൈനുകളും അവരുടെ വെബ്സൈറ്റിൽ നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്നാണ് ഡിജിസിഎയുടെ നിർദ്ദേശം. കൂടാതെ, വിമാനത്തിന്റെ സമയക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എംഎസ്, വാട്സ്ആപ്പ്, ഇ-മെയിൽ എന്നിങ്ങനെ ഏതെങ്കിലുമൊരു പ്ലാറ്റ്ഫോം മുഖാന്തരം യാത്രക്കാരെ അറിയിക്കേണ്ടതാണ്. എന്നാൽ, എയർലൈനുകളുടെ
നിയന്ത്രണങ്ങൾക്ക് അതീതമായ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ, ഈ വ്യവസ്ഥകൾ ബാധകമായിരിക്കുകയില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. അതിനാൽ, യാത്രക്കാർ എയർലൈനുകളുമായും, വിമാനത്തിലെ ജീവനക്കാരുമായും സഹകരിക്കണമെന്ന് ഡിജിസിഎ അറിയിച്ചു.
Also Read: രാത്രിയിലും രാമക്ഷേത്രത്തിന് സ്വർണത്തിളക്കം! താഴത്തെ നിലയിൽ മാത്രം സ്ഥാപിച്ചത് 14 സ്വർണ വാതിലുകൾ
Post Your Comments