ന്യൂഡല്‍ഹി: സുരക്ഷാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ . കമ്പനിക്ക് ഡിജിസിഎ 1.10 കോടി രൂപ പിഴ ചുമത്തി. ചില നിര്‍ണായക ദീര്‍ഘദൂര, ഭൂപ്രദേശ റൂട്ടുകളില്‍ എയര്‍ലൈന്‍ സുരക്ഷാ ലംഘനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. എയര്‍ ഇന്ത്യ ജീവനക്കാരന്റെ സ്വമേധയായുള്ള സുരക്ഷാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ അറിയിച്ചു.
Read Also: റഷ്യൻ സൈനിക വിമാനം തകർന്നുവീണ് വൻ ദുരന്തം, 65 പേർക്ക് ദാരുണാന്ത്യം
‘ചില നിര്‍ണായക ദീര്‍ഘദൂര ഭൂപ്രദേശ റൂട്ടുകളില്‍ എം/എസ് എയര്‍ ഇന്ത്യ നടത്തുന്ന വിമാനങ്ങളുടെ സുരക്ഷാ ലംഘനങ്ങള്‍ ആരോപിച്ച് ഒരു എയര്‍ലൈന്‍ ജീവനക്കാരനില്‍ നിന്നുള്ള സുരക്ഷാ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ആരോപണവിധേയമായ ലംഘനങ്ങളെക്കുറിച്ച് ഡിജിസിഎ സമഗ്രമായ അന്വേഷണം നടത്തി,’ റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ട് വിമാന കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കനത്ത മൂടൽമഞ്ഞിലും പ്രതികൂല കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോൾ വിമാനങ്ങളെ ലാൻഡ് ചെയ്യാൻ പരിശീലനം നേടിയിട്ടില്ലാത്ത പൈലറ്റുമാരെ റോസ്റ്റെറിംഗ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Post Your Comments