
വിമാനക്കമ്പനിയായ എയര്‍ബസ് അറ്റ്ലാന്റ ഒരുക്കിയ ക്രിസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. കമ്പനി വക്താവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 700 ലധികം ജീവനക്കാരെ ഭക്ഷ്യവിഷബാധ ബാധിച്ചിട്ടുണ്ട് എന്നാണ് ഫ്രാൻസിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നൽകുന്ന റിപ്പോർട്ട്.
2,600 ജീവനക്കാരാണ് ഫ്രാന്‍സിലെ എയര്‍ബസ് അറ്റ്ലാന്റ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. കമ്പനി റെസ്റ്റോറന്റിലാണ് ഭക്ഷണം തയ്യാറാക്കിയത്. എന്നാൽ ഏത് തരത്തിലുള്ള ഭക്ഷണമാണ് രോഗത്തിന് കാരണമായതെന്ന് വ്യക്തമാക്കിയിട്ടില്ല. ഭക്ഷ്യവിഷബാധയേറ്റ ജീവനക്കാരില്‍ ആരുടെയും നില ഗുരുതരം അല്ലെന്ന് എയര്‍ബസ് അറ്റ്ലാന്റയുടെ വക്താവ് അറിയിച്ചു.
Post Your Comments