Latest NewsIndiaNews

പൈലറ്റുമാർക്ക് ഈ വിഷയത്തിൽ പരിശീലനക്കുറവ്! 2 എയർലൈനുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിസിഎ

എയർലൈനുകളോട് 15 ദിവസത്തിനകം മറുപടി നൽകാനാണ് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുന്നത്

രാജ്യത്തെ രണ്ട് എയർലൈനുക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കുറഞ്ഞ ദൃശ്യപരതയിൽ ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ചെയ്യാനോ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റുമാരെ റോസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എയർലൈനുകളോട് 15 ദിവസത്തിനകം മറുപടി നൽകാനാണ് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുന്നത്.

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡിസംബർ 24,25,27,28 തീയതികളിൽ ഡൽഹി വിമാനത്താവളത്തിലേക്കുള്ള സ്പൈസ് ജെറ്റിന്റെയും എയർ ഇന്ത്യയുടെയും 58 വിമാനങ്ങൾ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഇതിൽ 50 വിമാനങ്ങളും വഴി തിരിച്ചുവിട്ടതിന്റെ പിന്നിലെ കാരണം കുറഞ്ഞ ദൃശ്യപരതയിൽ പൈലറ്റുമാർക്ക് വിമാനം ലാൻഡ് ചെയ്യിക്കാൻ അറിയാത്തതിനെ തുടർന്നാണ്. ഡിജിസിഎ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് നടപടി. മോശം കാലാവസ്ഥയിൽ CAT III മാനദണ്ഡങ്ങൾ പാലിക്കാത്ത പൈലറ്റുമാരെ റോസ്റ്റർ ചെയ്യാനുള്ള കാരണം ഉടൻ തന്നെ എയർലൈനുകൾ വ്യക്തമാക്കണമെന്നും, ഇനി ഇത്തരം പിഴവുകൾ വരുത്തരുതെന്നും വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: കത്തിക്കയറി വെളുത്തുള്ളി വില! മലയാളികളുടെ അടുക്കളയിൽ നിന്ന് ഉടൻ ‘ഗുഡ് ബൈ’ പറഞ്ഞേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button